കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വൈക്കം റോഡിൽ തൃപ്പൂണിത്തുറ ഗവ. ഗസ്റ്റ് ഹൗസിന് മുന്നിൽ ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു അപകടം.
തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം വീട്ടിൽ എസ് അരുൺ കുമാർ (46) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ നിന്ന് പുതിയകാവ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അരുൺ കുമാറിന്റെ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അരുൺ കുമാറിനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എം ശശികുമാരൻ നായരും ശാന്തകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ: സനി. മക്കൾ: കൃഷ്ണേന്ദു, അനന്തജിത്ത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
