നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച് ചരിത്രം കുറിച്ചു

NOVEMBER 17, 2026, 11:54 PM

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിലെ ആദ്യ ദക്ഷിണേഷ്യൻ വംശജയായ നിയുക്ത മേയർ നിത്യ രാമൻ സിറ്റി ഹാളിൽ ദീപാവലി ആഘോഷിച്ച് ചരിത്രം കുറിച്ചു.

നവംബർ 13ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ആഘോഷപരിപാടിയിൽ പച്ച കാഞ്ചീവരം പട്ടുസാരി അണിഞ്ഞാണ് നിത്യ രാമൻ പങ്കെടുത്തത്.

ഇന്ത്യൻ സംഗീതവും നൃത്തവും പരമ്പരാഗത ഭക്ഷണവും കൊണ്ട് സമ്പന്നമായ ചടങ്ങിൽ നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ കുടുംബങ്ങളും സാമൂഹിക നേതാക്കളും ഒത്തുചേർന്നു.

vachakam
vachakam
vachakam


ലോസ് ഏഞ്ചൽസിലെ ആദ്യ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ ചടങ്ങിൽ പങ്കെടുത്ത് നിത്യ രാമനെ അഭിനന്ദിക്കുകയും ഇന്ത്യയും ലോസ് ഏഞ്ചൽസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ

പ്രശസ്ത അഭിനേത്രികളായ പൂർണ ജഗന്നാഥൻ, റിച്ച മൂർജാനി എന്നിവരും ആഘോഷത്തിൽ പങ്കുചേർന്നു.

vachakam
vachakam
vachakam

ചടങ്ങിനൊടുവിൽ, ഇരുട്ടിന്മേൽ വെളിച്ചം നേടുന്ന വിജയത്തിന്റെ പ്രതീകമായി എല്ലാവരും ഒരുമിച്ച് ദീപങ്ങൾ തെളിയിച്ചു. ദക്ഷിണേഷ്യയിൽ മാത്രമല്ല, ലോസ് ഏഞ്ചൽസിലും നാം പങ്കിടുന്ന ജീവിതത്തിന്റെ പ്രതീകമാണിതെന്ന് നിത്യ രാമൻ പറഞ്ഞു

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam