മയിൽപ്പീലി   വിവാദം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കില്ല

NOVEMBER 17, 2026, 1:31 AM

 തിരുവനന്തപുരം: ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണവും അധ്യാപക പരിഷത്തും ഒരുമിച്ച് നടത്തുന്ന സ്കോളർഷിപ്പ് സംഘടിപ്പിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കില്ല. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക. നാളെ മന്ത്രി തിരുവനന്തപുരത്ത് എത്തിയ ശേഷം ആയിരിക്കും റിപ്പോര്‍ട്ട് കൈമാറുക. 

ബോധപൂര്‍വമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. കാര്യങ്ങള്‍ പഠിക്കാതെ അനുമതി നല്‍കിയതില്‍ ശ്രദ്ധക്കുറവ് ഉണ്ടായിട്ടുണ്ട്. അനുമതി നല്‍കിയ ജോയിന്റ് ഡയറക്ടര്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ പറ്റി ചിന്തിച്ചില്ല. ഇനി ഇത്തരം നടപടി സ്വീകരിക്കുന്നതിന് മുന്‍പ് വിശദമായി പരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയേക്കും. 

vachakam
vachakam
vachakam

അതേസമയം മയില്‍പ്പീലി പരീക്ഷയുടെ അനുമതി റദ്ദാക്കിയതിനെതിരെ ബിജെപി രംഗത്ത് വന്നു. സംസ്ഥാന നേതൃത്വം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. സി സദാനന്ദന്‍ എം പി കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രഹ്ലാദ് ജോഷിയ്ക്ക് പരാതി നല്‍കി. അനുമതി റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും വിദ്യഭ്യാസ രംഗത്ത് രാഷ്ട്രീയ ഇടപെടല്‍ പാടില്ലെന്നുമാണ് ആരോപണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam