പാലക്കാട്: പാലക്കാട് പിരായിരിയിൽ ജ്യേഷ്ഠൻ്റെ ആക്രമണത്തിൽ അനുജന് ദാരുണാന്ത്യം. കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ (42) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ശെൽവനെ (53) നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തിയ ശെൽവൻ അയൽവാസിയും സഹോദരനുമായ രാജേന്ദ്രൻ താമസിക്കുന്ന വീട്ടിലെത്തി ബഹളംവച്ചു. ഇത് രാജേന്ദ്രൻ ചോദ്യം ചെയ്തതിനുള്ള വിരോധം കാരണം വീട്ടിൽ പോയി കത്തി എടുത്തു കൊണ്ടുവന്ന് രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് നോർത്ത് പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു, ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
