ദില്ലിയിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം 

AUGUST 24, 2026, 8:43 PM

ദില്ലി: ദില്ലിയിലുണ്ടായ ബൈക്കപകടത്തിൽ  മലയാളി യുവാവ് മരണപ്പെട്ടു. 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ഇന്നലെയാണ് അപകടം സംഭവിച്ചത്. ദില്ലി ഉത്തം നഗറിൽ താമസിക്കുന്ന ജ്യോതിഷ് (27) ആണ് മരിച്ചത്.

മഴയത്ത് ഒടിഞ്ഞ് വീണ മരക്കൊമ്പിൽ തട്ടിയാണ് ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് ജ്യോതിഷ് മരണപ്പെടുന്നത്.

vachakam
vachakam
vachakam

സിപിഐ ആസ്ഥാനമായ അജയ് ഭവനിൽ കാന്റീൻ നടത്തുന്ന പത്തനംതിട്ട സ്വദേശി ഉത്തമന്റെ മകനാണ് മരണപ്പെട്ട ജ്യോതിഷ്. പാലക്കാട് സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഭാര്യ.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam