മോക്സ് എന്ന ചുരുക്കപ്പേരിൽ ഷിക്കാഗോയിൽ അറിയപ്പെടുന്ന (M.O.C.S) ന്റെ രണ്ടാമത് കാർണിവെൽ സെപ്തംബർ 12ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ബെൻസിൻവില്ലയിലെ സേക്രറ്റ്ഹാർട്ട് ക്നാനായ ദേവാലയത്തിന്റെ അങ്കണത്തിൽ നടത്തുന്ന ഇഈ കാർണിവെൽ പരിപാടികൾ കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവ്വഹിക്കും.
കുട്ടികൾക്കും, മുതിർന്നവർക്കും ഉല്ലാസത്തിനും ആനന്ദത്തിനും മാത്രമല്ല കേരളത്തിന്റെയും വടക്കേ ഇന്ത്യയുടേയും വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകളുടെയും സംഗമമാണ് ഈ ഉത്സവമേള. മാത്രമല്ല വിവിധ കലാപരിപാടികൾ, ഗാനമേള, വിവിധയിനം നൃത്തരൂപങ്ങൾ, ഫേയ്ഡ്പെയിന്റിംഗ്, മെഹന്തി തുടങ്ങി വിവിധയിനം കലാരൂപങ്ങൾ കോർത്തിണക്കി നടത്തുന്ന ഈ വമ്പിച്ച പരിപാടി ഷിക്കാഗോയിലെ ജനങ്ങൾ വളരെ ഹാർദ്ദവമായാണ് എല്ലാവർഷവും സ്വീകരിക്കുന്നത്.
കുട്ടികൾക്കായി ബാസ്ക്കറ്റ്ബോൾ, റോക്ക് ക്ലൈബിംഗ്, മറ്റ് വിനോദഉപാധികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈവിദ്ധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ രുചിക്കാനും കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കലാവാസനകൾ പ്രകടിപ്പിക്കാനുമുള്ള വേദികളും സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ 11മണിക്ക് ആരംഭിക്കുന്ന ഈ കലാകായിക രുചിക്കൂട്ട് സംഗമവേദി വൈകുന്നേരം 7 മണിവരെയാണ്. ആയതിനാൽ ഷിക്കാഗോയിലെ എല്ലാവർക്കും വിവിധ സമയങ്ങളിൽ വന്ന് പങ്കെടുക്കാവുന്നതാണ്. വിദ്യാലയങ്ങൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾക്ക് വമ്പിച്ച ഒരു അവധിക്കാല ഉല്ലാസം കൂടിയായി ആണ് ഈ കാർണിവെൽ സംഘടിപ്പിക്കുന്നത്.
പ്രായഭേദമന്യേ എല്ലാവരും ഈ കലാകായിക രുചിക്കൂട്ട് സംഗമത്തിൽ വന്നുസംബന്ധിച്ച് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ്, സെക്രട്ടറി അജിത്ത് ഏലിയാസ്, ട്രഷറാർ ഫിലിപ്പ് കുന്നേൽ ജോസഫ്, ജനറൽ കൺവീനർ എബ്രഹാം വർക്കി (അനി), ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. ജോസഫ് എബ്രഹാം എന്നിവരും കമ്മിറ്റി അംഗങ്ങളായ ഏലിയാസ് തോമസ്, ജിജി ജോൺ, ഏലിയാമ്മ പുന്നൂസ്, ആൽബിൻ എബ്രഹാം, സിബിൽ ഫിലിപ്പ്, ലിഷാ ജോണി, എന്നിവരും അറിയിക്കും.
ജോർജ് പണിക്കർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
