പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ട് മാറ്റി ചെയ്യാമോ എന്നാണ് എം എ ബേബിയുടെ ചോദ്യം.
സ്ഥാനാർത്ഥി ആരായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണം എന്നാണ് എം എ ബേബി പറയുന്നത്. ഏത് സാഹചര്യത്തിലാണെങ്കിലും പാർട്ടിക്കെതിരെ നിൽക്കൽ തെറ്റാണെന്ന് അണികൾ മനസിലാക്കണം.
പരാതികൾ പാർട്ടിക്കുള്ളിൽ മാത്രം പറയണമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണെന്നും ചവിട്ടിപ്പിഴിയൽ വേണ്ടിവരുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സിപിഎമ്മിൽ തിരുത്തലുകൾ ഉണ്ടാവുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറയുന്നു. പാർട്ടി പ്രവർത്തകർക്ക് തെറ്റ് പറ്റിയെന്ന പിണറായി വിജയന്‍റെ നിലപാടിനെ പിന്തുണക്കുകയാണ് എം എ ബേബി.
അങ്ങനെ സംഭവിക്കാൻ പാർട്ടി നിലപാടുകൾ കാരണമായോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. ജനങ്ങൾക്കൊപ്പം നിന്ന് വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെന്നാണ് തീരുമാനം. പാർട്ടിയുടെ എല്ലാ തലത്തിലും കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നത് പിബി ചർച്ച ചെയ്തുവെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
