ദില്ലി: മാസപ്പടിക്കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അഭിഭാഷകൻ സുപ്രീം കോടതിയിൽ. കേസിൽ ഏജൻസികൾ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും എത്രയും വേഗം അടിയന്തരവാദം കേൾക്കണമെന്നും അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര വാദിച്ചു. എന്നാൽ അടിയന്തര വാദമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഇതിന് കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26ന് കേസ് കേൾക്കാമെന്ന് അറിയിച്ചു.
വിജിലൻസ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ ഇന്ന് സുപ്രീംകോടതിയിൽ എത്തിയത്. ആരോപണവിധേയരെ കേൾക്കാതെയുള്ള സിംഗൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ലെന്ന് കാട്ടി അപ്പീൽ നൽകിയെങ്കിലും ഇതിൽ ഇടപെടാൻ ഡിവിഷൻ ബഞ്ച് തയ്യാറായില്ല. തുടർന്ന് വേഗത്തിൽ അപ്പീൽ ഫയൽ ചെയത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ ഇന്ന് പരാമർശിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
