വ്യാജ പാഴ്സൽ സർവീസ്സും ചാറ്റ് ജിപിടി വഴി വ്യാജ ബില്ലും   

NOVEMBER 11, 2026, 12:21 AM

കൊച്ചി: വ്യാജ പാഴ്സൽ സർവീസ് വഴി പണം തട്ടിയ യുവാവ് പിടിയിൽ.  പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള യുവാവ് ചാറ്റ് ജിപിടി വഴി വ്യാജ ബില്ലുണ്ടാക്കി ആയിരുന്നു തട്ടിപ്പ് നടത്തിയത്. താനുമൊരു ഓൺലൈൻ തട്ടിപ്പിന് ഇരയായിരുന്നുവെന്നും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്വന്തം നിലയ്ക്കൊരു തട്ടിപ്പ് ‌തുടങ്ങിയതെന്നും പ്രതി പറഞ്ഞു. ഇയാൾക്ക് നാട്ടിൽ മറ്റ് കേസുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.

കാസർകോഡ് നെല്ലിക്കട്ട നെക്രാജെ സ്വദേശി മുഹമ്മദ് സുൽത്താനാണ് (24) എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. തൻറെ ഐ ഫോൺ ഉപയോഗിച്ചാണ് ഓൺലൈനിൽ വ്യാജ പാഴ്സൽ സർവീസ് തുടങ്ങിയതന്ന് പ്രതി സമ്മതിച്ചു. 2026 ജൂലായിലാണ് മുഹമ്മദ് സുൽത്താൻ വ്യാജ പാഴ്സൽ സർവീസ് തുടങ്ങിയത്.

കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ വേരോട്ടമുള്ള ആലപ്പി പാഴ്സൽ സർവീസസിന്റെ പേരിൽ വ്യാജ ശാഖയുണ്ടാക്കിയാണ് സുൽത്താൻ തട്ടിപ്പ് നടത്തിയത്. കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂരിന്റെ പേരിലായിരുന്നു വ്യാജ ശാഖ തുടങ്ങിയത്.

vachakam
vachakam
vachakam

 ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇയാൾ ഇടപാട് നടത്തിയിരുന്നത്. ‘തൃക്കരിപ്പൂർ ആലപ്പി പാഴ്സൽ സർവീസ്’ എന്ന പേരിനൊപ്പം ആലപ്പി പാഴ്സൽ സർവീസ് എന്നുണ്ടായതിനാൽ ആരും സംശയിച്ചിരുന്നില്ല.

ഓഗസ്റ്റിലാണ് തട്ടിപ്പ് പാഴ്സൽ ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എറണാകുളത്തെ റിജീയണൽ മാനേജർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam