കോട്ടയം: ചെക്ക് കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചതിന് പിന്നാലെ മാണി സി കാപ്പന്റെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം.
നാല് കേസുകളിൽ ഒരു വർഷ വീതമാണ് തടവ് ശിക്ഷ. മുംബൈ ബോർവെല്ലി കോടതിയുടേതാണ് ഉത്തരവ്.
കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പ്രവാസി വ്യവസായിയുടെ പരാതിയിലടക്കം നാല് കേസുകളിലാണ് ശിക്ഷ വിധിച്ചത്.
ആകെ അഞ്ച് കോടി മുപ്പത് ലക്ഷം രൂപ പിഴയും നൽകണം. സ്വദേശി ദിനേശ് മേനോൻ നൽകിയ കേസിലാണ് വിധി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
