കർണാടകയിൽ  മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു 

AUGUST 21, 2026, 12:03 AM

 ബെം​ഗളൂരു: കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 

 മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. 26 പേർക്ക് പരിക്കേറ്റു. 

 പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. എന്നാൽ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന‌ർ ശങ്കറുമാണ് മരിച്ചത്.

vachakam
vachakam
vachakam

 ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റ 26പേരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.

 ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ചാണ് അപകടമുണ്ടായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam