കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് ജീവനക്കാരിയായ അക്ഷരയുടെ മരണത്തിനിടയാക്കിയ 'മലയിൽ' എന്ന സ്വകാര്യ ബസിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. അശ്രദ്ധമായും അമിതവേഗതയിലും ബസോടിച്ച ഡ്രൈവർ സി.കെ. ബിനോയിയെ മനപ്പൂർവമുള്ള നരഹത്യാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ രണ്ട് ലഹരി കേസ് ഉൾപ്പെടെ 7 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് പിന്നാലെ പുറത്ത് വരുന്നത് മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരമാണ്.
മലയിൽ ബസിനെതിരെ 154 കേസുകളാണ് നിലവിലുള്ളത്. സിഗ്നൽ തെറ്റിക്കൽ, അമിതവേഗം, ഡോർ തുറന്നിട്ട് സർവീസ് നടത്തിയത് തുടങ്ങിയ നിയമലംഘനങ്ങൾക്ക് അടക്കം 2022 മുതൽ 154 ഓളം കേസുകൾ ബസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ ചുരുക്കം കേസുകളിൽ മാത്രമാണ് പിഴ ഒടുക്കിയിട്ടുള്ളത്.
നവംബർ നാലിന് ഉണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശിനിയായ അക്ഷര മരിച്ചത്. രാവിലെ എട്ടോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന യുവതിയെ അമിതവേഗതയിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. നിലവിൽ മലയിൽ ബസിൻറെ പെർമിറ്റ് പത്തു ദിവസത്തേക്ക് എംവിഡി റദ്ദാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
