കണ്ണൂർ: വിദ്യാർത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയിൽ അധ്യാപികയെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റി.
സ്‌കൂളിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്നായിരുന്നു ആരോപണം. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂൾ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് പരാതി.
തലശ്ശേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയാണ് അധ്യാപികയെ മാറ്റിയത്. സംഭവം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക 'ചത്തില്ലേ' എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ ചവിട്ടിയതായും രക്ഷിതാക്കൾ നൽകിയ പരാതിയിൽ ആരോപണമുണ്ട്. സംഭവത്തിൽ രക്ഷിതാക്കൾ സ്‌കൂളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സിസ്റ്റർ ലിന്റോയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.
ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
