കോട്ടയം: ഇന്‍സ്റ്റഗ്രാം വൈറല്‍ താരം അമ്മുക്കുട്ടി അമ്മൂമ്മ വിട വാങ്ങി. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജ് 'ഗോപികാസ് ഗ്യാലറീസി'ലൂടെയാണ് കാഴ്ചക്കാര്‍ അമ്മുക്കുട്ടിയെ കേട്ടിരുന്നത്.
ഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിയോഗ വാര്‍ത്ത അറിയിച്ചത്. കോട്ടയം അയ്മനം സ്വദേശിയായ അമ്മുകുട്ടിക്ക് (106) വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നു.
കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് അമ്മുക്കുട്ടി അമ്മൂമ്മ. മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന ആഗ്രഹം അമ്മൂമ്മ നേരത്തെ പങ്കുവെച്ചിരുന്നു.
അമ്മൂമ്മയ്ക്ക് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ അറിയിക്കുന്ന വീഡിയോയും വൈറല്‍ ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
