ഷിക്കാഗോ: ഇന്ത്യൻ എൻജിനിയേഴ്‌സ് അസോസിയേഷന്റെ അനുവൽ ഗാലായും സ്‌കോളർഷിപ്പ് വിതരണവും നവംബർ 21ന് ഓക്ക്ബ്രൂക്ക് മാരിയറ്റന്റെ ഗ്രാന്റ്ബാൾ റൂമിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഈ സമ്മേളനത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസും, അനുവൽഗാല ചെയർമാൻ ഗുൽസാർ സിംഗും അറിയിച്ചു.
ഈ സമ്മേളനത്തിലേക്ക് ഇല്ലിനോയ്‌സ് ഗവർണ്ണർ ജെ.പി. പ്രിറ്റ്‌സ്‌കർ, കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ ഡോ. ആനന്ദ് പ്രകാശ്, യുഎസ് കോൺഗ്രസ്‌മെൻ സ്ഥാനാർത്ഥിയുമായ ഹോ. ഡാനിയ ബിസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.
എഐ ൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ എസ്.ഡി.ഐ പ്രസൻസ് സി.ഇ.ഒ ഹാർദ്ദിക് ഭട്ട് നയിക്കും.
വിവിധ തരങ്ങളായ ഡാൻസുകൾ, ബോളിവുഡ് ഗായകരായ ബാവന ചൗധരിയും, നിമേഷ നഗറും നടത്തുന്ന ഗാനമേളയും അരങ്ങേറും. അതിനുശേഷം ഡിന്നറും ഉണ്ടായിരിക്കും. ടിക്കറ്റുകൾ www.AAEIOUSA.ORG ൽ നിന്ന് ലഭിക്കുന്നതാണ്.
സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ www.AAEIOUSA.ORG ൽ നിന്ന് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹൈസ്‌കൂൾ-സീനിയർ സ്റ്റുഡൻസ്, എൻജിനീയറിംഗ് മേജർ എടുക്കുന്നതവർക്കും എൻജിനീയറിംഗിൽ ആദ്യവർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
Partenന് ഒരു വർഷത്തിൽ 100,000 ഡോളറിൽ കുറവ് വരുമാനം ഉണ്ടായിരിക്കണം. സമർദ്ധരായ കുട്ടികൾ തങ്ങളുടെ GPAയും മാതാപിതാക്കളുടെ വരുമാന സർട്ടിഫിക്കറ്റും സമർപ്പിക്കണം.
അപ്ലിക്കേഷൻ www.AAEIOUSA.ORG അയക്കാവുന്നതാണ്,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
