ശനിയാഴ്ചത്തെ പത്തനംതിട്ട ജില്ലയിലെ ഹർത്താൽ ഏഴ് വില്ലേജുകളിൽ മാത്രം

OCTOBER 23, 2026, 9:55 AM

പത്തനംത്തിട്ട: പരിസ്ഥിതിലോല മേഖല (ESA) കരടുവിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24 ശനിയാഴ്ച എൽഡിഎഫ്  ഹർത്താൽ ആചരിക്കുകയാണ്. 

 പത്തനംതിട്ട ജില്ല മുഴുവനല്ല ഈ ഹർത്താൽ, ഏഴ് വില്ലേജുകളിൽ മാത്രമേ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി.   

 പരിസ്ഥിതിലോല മേഖല വിജ്ഞാപനം ബാധകമാകുന്ന ചിറ്റാർ, പെരുനാട്, വടശ്ശേരിക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളിലാണ് ഹർത്താൽ നടത്തുന്നത്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലും ഹർത്താലുണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

 റാന്നി താലൂക്കിലാകെയും ജില്ല മുഴുവനും ഹർത്താൽ എന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാസത്തിലേറെയായി ഹർത്താലിൻറെ പ്രചാരണാർഥം വിവിധ പരിപാടികൾ മേഖലയിൽ നടന്നുവരികയാണ്. സിപിഎം നേതാക്കൾ പങ്കെടുത്ത പ്രചാരണ ജാഥകളും വില്ലേജുകളിൽ പര്യടനം നടത്തിയിരുന്നു. കൂടുതൽ ജനവിഭാഗങ്ങൾ പിന്തുണച്ചതോടെ ഹർത്താൽ സമ്പൂർണ്ണമാകും എന്ന് കണ്ട് ഹാലിളകിയ ചിലരാണ് ഇതിന് പിന്നിലെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു. 


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam