കേരളത്തിൽ കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും യുഡിഎഫിന് തുടർഭരണമുണ്ടാകുമെന്നും ജി. സുധാകരൻ

NOVEMBER 29, 2026, 1:42 AM

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ രാഷ്ട്രീയ വിമർശനവുമായി മുതിർന്ന നേതാവും എംഎൽഎയുമായ ജി. സുധാകരൻ രംഗത്തെത്തി. മാർക്സിസം അരച്ചുകുടിക്കുന്നതിന് പകരമായി എം.വി. ഗോവിന്ദൻ വേറെയെന്തോ കലക്കിക്കുടിച്ചാണ് അഭിപ്രായങ്ങൾ പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ആലപ്പുഴ പുന്നപ്രയിൽ നടന്ന പുസ്തകപ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജി. സുധാകരൻ.

നിലവിൽ സിപിഎമ്മിൽ കാണുന്നതല്ല യഥാർത്ഥ മാർക്സിസമെന്നും പാർട്ടിയിൽ ആശയപരമായ ചോർച്ചയാണുള്ളതെന്നും ജി. സുധാകരൻ ആരോപിച്ചു. സിപിഎമ്മിൽ നിലവിൽ നല്ല കേഡർമാരില്ലെന്നും പാർട്ടിയെ ആശയവ്യതിയാനം നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരന്റെ പുതിയ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.

ഇത് കോൺഗ്രസിന്റെ സുവർണ്ണകാലമാണെന്നും കൃത്യമായി പ്രവർത്തിച്ചാൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും ജി. സുധാകരൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ യുഡിഎഫിന് തുടർഭരണമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. ലഭിച്ച അധികാരം കണ്ണിലെ കൃഷ്ണമണി പോലെ യുഡിഎഫ് പ്രവർത്തകർ കാത്തുസൂക്ഷിക്കണമെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

കോൺഗ്രസിൽ നവീകരണം അനിവാര്യമാണെന്നും ഓരോ പ്രവർത്തകനും തങ്ങളുടെ കടമകൾ കൃത്യസമയത്ത് നിർവ്വഹിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ ബുദ്ധിയും ശേഷിയും തികഞ്ഞ ഭരണാധികാരിയാണെന്നും തന്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ചുനിൽക്കുമെന്നും ജി. സുധാകരൻ പ്രശംസിച്ചു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മുമായി അകന്ന ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. അന്നുമുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിനും എം.വി. ഗോവിന്ദനുമെതിരെ അദ്ദേഹം നിരന്തരം വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. അതേസമയം, ജി. സുധാകരൻ പാർട്ടി നിലപാടുകളെ വഞ്ചിച്ചെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ നേരത്തെയുള്ള പ്രതികരണം.

English Summary: MLA G Sudhakaran has launched a sharp attack against CPM State Secretary M V Govindan, alleging ideological erosion within the party and stating that the current practices do not reflect true Marxism. Speaking at a book launch event in Punnapra, Alappuzha, Sudhakaran predicted a golden era for the Congress, claiming the party could return to power at the Centre and that the UDF would secure a consecutive term in Kerala. He also praised Chief Minister V D Satheesan as a capable leader while urging UDF workers to protect their mandate responsibly.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala News Malayalam, G Sudhakaran, MV Govindan, VD Satheesan, Kerala Politics

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam