തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഫയലുകള്‍ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിലേക്ക് കത്ത് നൽകും.
മെസ്സിയെ കൊണ്ടുവരുന്നുവെന്ന പ്രചരിപ്പിച്ച് നടത്തിയ സർക്കാരിൻെറയും സ്വകാര്യ കമ്പനിയുടെയും കത്ത് ഇടപാടുകളും, ജിഎസ്ടി ഈടാക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ചുള്ള ഫയലുകളും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്.
കായിക, ധനസെക്രട്ടറിമാർക്ക് അന്വേഷണ സംഘ തലവൻ പി വിജയൻ കത്ത് നൽകും.
അന്വേഷണത്തിന് ആവശ്യമായ ഫയലുകള്‍ സർക്കാരിൽ നിന്നും വാങ്ങാനും അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയാൽ കേസെടുത്ത് മുന്നോട്ടുപോകാനും അനുവാദം നൽകിയാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
