മെസ്സിയുടെ പേരിൽ തട്ടിപ്പ്: ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോർട്ട്

AUGUST 18, 2026, 11:23 PM

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെയും മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി നടത്തിയ നികുതി വെട്ടിപ്പ് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത മൂന്ന് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ.

സൗഹൃദ ഫുട്ബോൾ മത്സരത്തിൻ്റെ പേരിൽ നികുതി വെട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടും നോട്ടീസ് അയച്ച് കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താതെ നികുതി ഈടാക്കാൻ നടപടിയെടുത്തില്ല.

നികുതി വെട്ടിപ്പ് കണ്ടെത്തുകയും ഇക്കാര്യം കാസര്‍കോട് ഡെപ്യൂട്ടി കമീഷണറെ 2025 ഓഗസ്റ്റ് ഒന്നിന് കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ പി.വി. രത്നാകരൻ കത്ത് മുഖേന അറിയിച്ചിരുന്നു. ഇതാണ് വലിയ നികുതി വെട്ടിപ്പിനെതിരെ നീങ്ങാൻ ജിഎസ്ടി വകുപ്പിനെ പ്രേരിപ്പിച്ചത്. 

vachakam
vachakam
vachakam

 ജിഎസ്ടി വകുപ്പ് പ്രത്യേക അന്വേഷണ സംഘം നടത്തിയ പ്രാഥമികാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഇവർക്ക് ജിഎസ്ടി കമീഷണർ ചാർജ് മെമ്മോ നൽകി .അച്ചടക്കനടപടി കൈക്കൊള്ളുമുമ്പ് അവരുടെ ഭാഗം വിശദീകരിക്കാനാണ് നിർദേശം.

കോഴിക്കോട് ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമീഷണർ ശ്രീവത്സല, കാസർകോട് ഡെപ്യൂട്ടി കമീഷണർ വി.സചിത്, കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.എസ്.സജിനി എന്നിവർക്കാണ് മെമ്മോ നൽകിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam