ഫാ.ജോസ് കണ്ടത്തിക്കുടി അനുസ്മരണവും ചാരിറ്റി ഡിന്നറും പ്രൗഡോജ്ജ്വലമായി നടത്തി

NOVEMBER 17, 2026, 10:09 PM

ന്യൂയോർക്ക്: കാൽനൂറ്റാണ്ടിലധികം അമേരിക്കയിലെ സിറോ മലബാർ വിശ്വാസികൾക്കുവേണ്ടി സേവനം ചെയ്ത റവ. ഫാ.ജോസ് കണ്ടത്തിക്കുടിയുടെ രണ്ടാമത് അനുസ്മരണവും 'ഫാ.ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്റെ' ധനശേഖരണാർത്ഥം ഒരുക്കിയ 'ചാരിറ്റി ഡിന്നറും' നവംബർ 14 ശനിയാഴ്ച വൈകുന്നേരം പ്രൗഡോജ്ജ്വലമായി നടന്നു. 

ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബ്രോങ്ക്‌സ് സെയിന്റ്‌തോമസ് സീറോ മലബാർ ഫൊറോനാദേവാലയത്തിൽ നാല് മണിക്ക് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് റവ. ഫാ. തദേവൂസ്  അരവിന്ദത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി റവ. ഫാ.  കുര്യാക്കോസ് വടാന, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, റവ. ഫാ.ജോണി ചെങ്ങളാൻ എന്നിവർ സഹകാർമ്മികരും ആയിരിന്നു. 

തുടർന്നു പാരിഷ് ഹാളിൽ നടന്ന ജോസച്ചൻ അനുസ്മരണത്തിൽ റവ. ഫാ. തദേവൂസ് അരവിന്ദത്ത് മുഖ്യ പ്രഭാഷണം നടത്തി. റവ. ഫാ. കുര്യാക്കോസ് വടാന, റവ. ഫാ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ, റവ. ഫാ.ജോണി ചെങ്ങളാൻ എന്നിവരും ജോസച്ചന്റെ സേവനങ്ങളെ അനുസ്മരിച്ചു.

vachakam
vachakam
vachakam


തദവസത്തിൽ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഫാ. തദേവൂസ്  അരവിന്ദത്തിനെ 'ഫാ.ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ' ആദരിച്ചു. 

ഫൗണ്ടേഷൻ ചെയർമാൻ ഷോളി കുമ്പിളുവേലി സ്വാഗതവും, സെക്രട്ടറി ബിജു കാപ്പുകാട്ട് നന്ദിയും പറഞ്ഞു. ട്രഷറർ ജോസഫ് കാഞ്ഞമല ഫിനൻസ് ആൻഡ് പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു.

vachakam
vachakam
vachakam

ഇക്കൊല്ലം ചാരിറ്റി ഡിന്നറിലൂടെ  സമാഹരിക്കുന്ന തുക ഫാ.ജോസ് കണ്ടത്തിക്കുടിയുടെ മാതൃരൂപതയായ മാനന്തവാടി രൂപതയുടെ കീഴിലുള്ള സെയിന്റ് ജോസഫ് ഹോസ്പിറ്റലിൽ ബ്ലഡ് സ്റ്റോറേജ് ഫെസിലിറ്റി തുടങ്ങുന്നതിനു ഉപയോഗിക്കും.


സെയിന്റ് ജോസഫ് ഹോസ്പിറ്റലിന്റെ മുൻ ഡയറക്ടർ കൂടിയാണ് ഫാ.ജോസ് കണ്ടത്തിക്കുടി!ജോസച്ചൻ സേവനം ചെയ്ത അതേ ഹോസ്പിറ്റലിൽ തന്നെ ആദ്യ പ്രോജക്ട് ചെയ്യാൻ സാധിക്കുന്നതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നു ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. കൂടാതെ മറ്റു പ്രോജക്ടുകളും ആലോചനയിൽ ഉണ്ട്. 

vachakam
vachakam
vachakam

അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽനിന്നും ജോസച്ചനെ സ്‌നേഹിക്കുന്ന നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന്റെ മോടികൂട്ടി.

പരിപാടികൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷോളി കുമ്പിളുവേലി (ചെയർമാൻ), ബിജു കാപ്പുകാട്ട് (സെക്രട്ടറി), ജോസഫ് കാഞ്ഞമല സിപിഎ (ട്രഷറർ), ടോം പെരുമ്പായിൽ, ബാബുജോസഫ് സി.പി.എ., ജേക്കബ് ചൂരവടി, പൈലപ്പൻ കണ്ണൂക്കാടൻ, ടോം വി.തോമസ്, ലാലി കളപ്പുരക്കൽ, ഷേർലി അടാട്ട്, ജോൺ വാളിപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി. 


ഫാ.ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമ്മയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി രൂപീകരിച്ച 'ഫാ.ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷൻ', ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർത്ഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന സഹായം എത്തിക്കുക, അതുപോലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നരോഗികൾക്ക്, പ്രത്യേകിച്ച് വൃക്കരോഗികൾക്ക് ചികിത്സാ സഹായം നൽകുക  തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു.

നോൺ പ്രോഫിറ്റ് ഓർഗനൈസഷനായി ഡിപ്പാർട്‌മെന്റ് ഓഫ് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'ഫാ.ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷനു'  501(സി)(3) സ്റ്റാറ്റസും ലഭിച്ചിട്ടുണ്ട്.

ഫൗണ്ടേഷന്റെ ഔപചാരികമായ ഉദ്ഘാടനം ജോസച്ചന്റെ ഒന്നാം ചരമവാർഷിക ആചരണത്തിൽ വച്ച് ബിഷപ്പ് മാർ ജോയ് ആലപ്പാട്ടാണ് നിർവ്വഹിച്ചത്.  


ഫൗണ്ടേഷനേപ്പറ്റി കൂടുതൽ അറിയുവാനും, സഹകരിക്കുവാനും താൽപ്പര്യമുള്ളവർ ഡയറക്ടർബോർഡ് അംഗങ്ങളുമായി ബന്ധപ്പെടുക: 914-330-6340, [email protected]


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam