13 പേരുടെ മരണത്തിനിടയാക്കിയ ടെക്‌സസിലെ ഫോർട്ട് ഹുഡ് വെടിവയ്പ്പ്: പ്രതി നിദാൽ ഹസന് ഫയറിങ് സ്‌ക്വാഡ് വധശിക്ഷ അനുവദിച്ച് ഡൊണാൾഡ് ട്രംപ്

OCTOBER 6, 2026, 12:14 AM

ടെക്‌സസ്: 2009ൽ ടെക്‌സസിലെ ഫോർട്ട് ഹുഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിൽ കുറ്റവാളിയായ മുൻ യു.എസ് ആർമി സൈക്യാട്രിസ്റ്റ് നിദാൽ ഹസന് ഫയറിങ് സ്‌ക്വാഡ് വഴിയുള്ള വധശിക്ഷ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു.

പെന്റഗൺ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 1961ന് ശേഷം യു.എസ് സൈന്യം നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. ശിക്ഷ നടപ്പാക്കാനുള്ള തീയതിയും സ്ഥലവും ആർമി സെക്രട്ടറി ഉടൻ തീരുമാനിക്കും.

അൽഖായിദ ആശയങ്ങളിൽ ആകൃഷ്ടനായി 2009 നവംബർ 5നാണ് നിദാൽ ഹസൻ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ് നടത്തിയത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യു.എസ് സൈനിക നടപടികളിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

vachakam
vachakam
vachakam

2013ൽ സൈനിക കോടതി നിദാൽ ഹസന് വധശിക്ഷ വിധിച്ചിരുന്നു. സ്വയം പ്രതിരോധിച്ച ഹസൻ വിചാരണ വേളയിൽ സാക്ഷികളെ വിസ്തരിക്കുകയോ കുറ്റം നിഷേധിക്കുകയോ ചെയ്തിരുന്നില്ല.

നിദാൽ ഹസന്റെ വധശിക്ഷയോടെ വർഷങ്ങളായി നീണ്ടുനിന്ന നിയമനടപടികൾക്കാണ് ഇപ്പോൾ അന്തിമ തീരുമാനമായിരിക്കുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam