ന്യൂജേഴ്സി: ഫൊക്കാന വനിതാ ഫോറത്തിന്റെ 2026-2028 പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ അർഹരായ 25 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് മെഡിക്കൽ സഹായവും നൽകുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.
പദ്ധതിയിലേക്കുള്ള അപേക്ഷകൾ 2026 നവംബർ 30നകം സമർപ്പിക്കേണ്ടതാണ്.
2027 ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനോടനുബന്ധിച്ചായിരിക്കും സ്കോളർഷിപ്പിന്റെയും മെഡിക്കൽ സഹായത്തിന്റെയും വിതരണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും താഴെ പറയുന്ന ലിങ്കിലോ https://forms.gle/5Pec4k7rWHraBkQf8, ഫൊക്കാന വനിതാ ഫോറം ചുമതലക്കാരായ ഡോ. ഷൈനി രാജു ചെയർപേഴ്സൺ, ഡോ. പ്രിയ ലൂയിസ് സെക്രട്ടറി, ഉഷ ചാക്കോ ട്രഷറർ, ലിസ്സി തോമസ് കോ-ചെയർ, ആഷാ റാണി അദാർഷ് ജോയിന്റ് സെക്രട്ടറി, ലിസ്സി ഫിലിപ്പ് ജോയിന്റ് ട്രഷറർ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ജിജി റ്റോം, ഫൊക്കാന പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
