ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയന്റെയും വനിതാ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിന്റർ കോട്ട് ആൻഡ് ക്ലോത്തിംഗ് ഡ്രൈവ് വൻവിജയമായി. ശൈത്യകാലത്ത് സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ജീവകാരുണ്യ സംരംഭം സാമൂഹിക പ്രതിബദ്ധതയുടെയും കാരുണ്യത്തിന്റെയും മികച്ച മാതൃകയായി മാറി.
ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് ഉഷ ജോർജിന്റെയും വനിതാ ഫോറം ചെയർപേഴ്‌സൺ ഡോ. അന്ന ജോർജിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്.
റീജിയണൽ സെക്രട്ടറി ഡോൺ തോമസ്, ട്രഷറർ തോമസ് സക്കറിയ (സുജിത്ത്), ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങളായ മേരി ഫിലിപ്പ്, ജിൻസ് ജോസഫ്, റീജിയണൽ കമ്മിറ്റി അംഗങ്ങളായ ജോബി ജോർജ്, റോയ് കുര്യാക്കോസ്, ഡെയ്‌സി ജോസഫ് എന്നിവർക്കൊപ്പം മെട്രോ റീജിയൻ അംഗങ്ങളായ ഫിലിപ്പ്, ലീലാമ്മ അപ്പുകുട്ടൻ, ജറീന, ഉജ്വല, ഡോ. ജോബി ജേക്കബ് എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും റീജിയണൽ വൈസ് പ്രസിഡന്റ് ഉഷ ജോർജും വനിതാ ഫോറം ചെയർപേഴ്‌സൺ ഡോ. അന്ന ജോർജും ഹൃദയംഗമമായ നന്ദി അറിയിച്ചു.
വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും സംഭാവന ചെയ്തവർക്കും പ്രത്യേകിച്ച് അഡ്രിൻ ജോസഫിന്റെയും ജോഷ്വ ഫിലിപ്പിന്റെയും സേവനമനോഭാവത്തെയും ആത്മാർത്ഥമായ പങ്കാളിത്തത്തെയും അവർ അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
