ന്യൂയോർക്ക്: ഫൊക്കാനയുടെ 2026-28 വർഷത്തേക്ക് തിരഞ്ഞെടുത്ത ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനം, 2026 നവംബർ മാസം പതിനഞ്ചാം തീയതി വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയ അസെൻഷൻ ചർച്ചു ഹാളിൽ വെച്ച് നടത്തപ്പെടും. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് ഉൽഘാടനം നിർവഹിക്കും.
സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും. ഫൊക്കാനയുടെ പെൻസിൽവാനിയ റീജിയണൽ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നത്.
ഫൊക്കാനയുടെ നാഷണൽ കമ്മിറ്റിയംഗം ബിജോ വിതയത്തിൽ കോർഡിനേറ്ററായും, എക്സിക്യൂട്ടീവ് മെമ്പർസോണി അമ്പൂക്കൻ അഡൈ്വസറും ആയുള്ള ബിസിനസ്ഫോറത്തിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നത് പ്രമുഖ വ്യവസായി കൂടിയായ മാത്യു ചെറിയാൻ ആണ്.
കമ്മിറ്റിയംഗമായി അജിത് ചാണ്ടിയും, കോർഡിനേറ്ററന്മാരായി ബിജുജോർജ്, റജി കുര്യൻ എന്നിവരും, തോമസ് സഖറിയാ വൈസ് ചെയർമാൻ, വർഗീസ് ചാക്കോ സെക്രട്ടറി, അലക്സ് ചെറിയാൻ ട്രഷറർ എന്നിവരും പ്രവർത്തിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
