കാനഡ : ടൊറന്റോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാൾ 2026 നവംബർ 7, 8 ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിച്ചു.
ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരത്തോടെ പെരുന്നാൾ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് ഇടവക ഗായകസംഘത്തിന്റെ ഭക്തിഗാനങ്ങളും റവ. ഫാ. ഗീവർഗീസ് തമ്പാന്റെ ആത്മീയ പ്രഭാഷണവും നടന്നു.
പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നടന്ന പെരുന്നാൾ പ്രദക്ഷിണം ആഘോഷങ്ങൾക്ക് ആത്മീയ നിറവേകി. തുടർന്ന് ആശീർവാദവും നേർച്ചവിളമ്പും നടന്നു.
ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരത്തെത്തുടർന്ന് ഭക്തിനിർഭരമായ വി.മൂന്നിന്മേൽ കുർബാന അർപ്പിച്ചു. ഇടവക വികാരി റവ. ഫാ. തോമസ് പി. ജോൺ, റവ. ഫാ. ഗീവർഗീസ് തമ്പാൻ, റവ. ഫാ. ലിജു എം. വർഗീസ് എന്നിവർ വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിച്ചു .
വി. കുർബാനയ്ക്കുശേഷം പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയപ്പെട്ടുകൊണ്ടുള്ള മധ്യസ്ഥപ്രാർത്ഥനയും ആശീർവാദവും നടന്നു. തുടർന്ന് നടന്ന നേർച്ചവിളമ്പോടെ രണ്ടു ദിവസത്തെ പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.
പരിശുദ്ധന്റെ പ്രാർത്ഥനാജീവിതവും വിശ്വാസമാതൃകയും അനുസ്മരിച്ച പെരുന്നാൾ, പ്രാർത്ഥനയുടെയും ആത്മീയ കൂട്ടായ്മയുടെയും അനുഗ്രഹീത അനുഭവമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
