ചികിത്സാ പിഴവിനെ തുടർന്ന് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

NOVEMBER 8, 2026, 10:20 PM

 കൊല്ലം: ചികിത്സാ പിഴവിനെ തുടർന്ന് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. 

 കൊല്ലം പന്മന സ്വദേശി വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥയെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ അഞ്ചിനാണ്  മരിച്ചത്.  ചികിത്സാ പിഴവുണ്ടായെന്ന കണ്ടെത്തലിൽ ഒരുവർഷത്തിനിപ്പുറവും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാര്യ സിന്ധു  പറഞ്ഞു.

ചികിത്സാ പിഴവിന് ഉത്തരവാദികളായ ഡോക്ടർമാരുടെ പേരുകൾ ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൽ ഇല്ല. സിസ്റ്റത്തിനുണ്ടായ തകരാർ മൂലം സംഭവിച്ചതായാണ് റിപ്പോർട്ടിലുള്ളതെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും സിന്ധു ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച വേണു.

vachakam
vachakam
vachakam

 വേണുവിനെ ആദ്യമെത്തിച്ച സിഎച്ച്സി, കൊല്ലം ജില്ലാ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ അനാസ്ഥ സമ്മതിക്കുന്നതായിരുന്നു ഡിഎംഇ നിയോഗിച്ച നാലംഗ സമിതിയുടെ കണ്ടെത്തൽ. വീഴ്ച സമ്മതിച്ച ആരോഗ്യ വകുപ്പ് ഇതുവരെയും ആർക്കെതിരെയും നടപടി എടുത്തില്ല. കുറ്റക്കാർക്കെതിരെ ഉടൻ നടപടി വേണമെന്നും സിന്ധു ആവശ്യപ്പെട്ടു.

തങ്ങളുടെ പരാതിപ്രകാരം ഡിഎംഇ ഓഫീസിൽ നിന്നുള്ള നാലംഗ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്നുള്ള റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമായിരുന്നു. രണ്ടാമത്തെ റിപ്പോർട്ടിനെക്കുറിച്ച് ഇതുവരെയും ഒരു വിവരമില്ല. പുതിയ സർക്കാർ വന്ന ശേഷം പ്രഖ്യാപിച്ച ജീവനാംശമായ അഞ്ച് ലക്ഷം രൂപ ലഭിച്ചു. കുട്ടികളുടെ പഠനച്ചെലവ് എല്ലാ മാസവും കൃത്യമായി ലഭിക്കുന്നുണ്ട്. മക്കളെ നല്ല നിലയിൽ എത്തിക്കണമെങ്കിൽ ഒരു ജോലി ആവശ്യമാണ്. നാളിതുവരെ അത് സാധിച്ചിട്ടില്ലെന്ന് സിന്ധു പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam