കു​ല്‍​ഗാ​മി​ൽ  ലഷ്കർ ഭീകരനെ സുരക്ഷാസേന വധിച്ചു

NOVEMBER 18, 2026, 12:22 AM

ശ്രീ​ന​ഗ​ർ: ജ​മ്മു കാഷ്മീരി​ലെ കു​ൽ​ഗാ​മി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ  ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചു. 

15 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ല​ഷ്‌​കർ -ഇ-ത്വയ്ബ ഭീ​ക​രനാണ് ഇയാൾ. കു​ൽ​ഗാം ജി​ല്ല​യി​ലെ ദേ​വ്സ​ർ മേ​ഖ​ല​യി​ലു​ള്ള ജം​ഗ​ൽ​പോ​റ​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഖ്രേ​വ​ൻ ച​ഡ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ല​ത്തീ​ഫ് ഭ​ട്ട് (22)നെയാണ് വധിച്ചതെന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

നി​ര​വ​ധി ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യ ല​ത്തീ​ഫി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് ജ​മ്മു കാഷ്മീ​ർ പൊ​ലീ​സ് 15 ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ന​വം​ബ​ർ 11-ന് ​കു​ൽ​ഗാ​മി​ൽ സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ​മാ​ർ​ക്ക് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ല​ത്തീ​ഫാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

vachakam
vachakam
vachakam

കീ​ഴ​ട​ങ്ങാ​ൻ സേ​ന നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ഇ​ത് നി​ര​സി​ക്കു​ക​യും സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യി​ലാ​ണ് ഇയാളെ വധിച്ചത്. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന കൃ​ത്യ​മാ​യ ര​ഹ​സ്യ​വി​വ​ര​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷാ സേ​ന ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ജം​ഗ​ൽ​പോ​റ​യി​ലെ ഒ​രു മോസ്കിൽ ല​ത്തീ​ഫ് ഒ​ളി​ച്ചി​രി​ക്കു​ന്ന​തായി  ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 

 ന​വം​ബ​ർ 16-ന് ​കു​ൽ​ഗാ​മി​ലെ ല​ർ​നൂ ബൈ​പാ​സി​നു സ​മീ​പം സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ല​ത്തീ​ഫി​ന്റെ സ​ഹാ​യി​യാ​യ ഉ​മ​ർ നി​സാ​ർ ഭ​ട്ടും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam