ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ വനിതാ നേതാവിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു.
ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് നടപടി. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു സുധ ദീനദയാലിന്റെ പ്രസംഗം. ഈ നിലയിൽ പോകുകയാണെങ്കിൽ വിജയ് വൈകാതെ മൂക്കിൽ പഞ്ഞി വച്ച് ഇരിക്കുമെന്നും അവർ പ്രസംഗിച്ചു. കനിമൊഴി വേദിയിൽ ഇരിക്കെ ആയിരുന്നു പരാമർശങ്ങൾ. ഇവരുടെ പ്രസംഗത്തിന് ഡി എം കെ അണികൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചെങ്കിലും കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് ചെയ്തത്. വേദിയിൽ ഉണ്ടായിരുന്ന മേയർ പ്രിയ പൊട്ടിച്ചിരിക്കുന്നതിൻറെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. പരാമർശത്തിനെതിരെ മന്ത്രിമാരടക്കം രംഗത്തെത്തിയതിനു പിന്നാലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. പരിപാടിയിൽ പങ്കെടുത്ത കനിമൊഴി എംപി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
