ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി, ഡാളസ് ഐ.എസ്.ഡിക്ക് 10 ലക്ഷം ഡോളർ പിഴ

OCTOBER 21, 2026, 11:11 AM

ഡാളസ് : അധ്യാപകന്റെ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡാളസ് ഇൻഡിപെൻഡന്റ് സ്‌കൂൾ ഡിസ്ട്രിക്ടിന് 10 ലക്ഷം ഡോളറിന്റെ പിഴയും ഒത്തുതീർപ്പ് വ്യവസ്ഥകളും. യു.എസ് അറ്റോർണി ഓഫീസാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.

1,45,000 ഡോളർ നേരിട്ടുള്ള പിഴയായും, 8,55,000 ഡോളർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിർബന്ധിത പരിശീലനങ്ങൾ, ഓഡിറ്റുകൾ, നിയമനങ്ങളിലെ മാറ്റങ്ങൾ എന്നിവയ്ക്കായും സ്‌കൂൾ അധികൃതർ ചെലവഴിക്കും.

മുൻ സ്‌പെഷ്യൽ എജ്യുക്കേഷൻ അധ്യാപകനായ മൈക്കൽ റോയലിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ സ്‌കൂൾ അധികൃതർ രഹസ്യമായി ഒതുക്കിത്തീർക്കുകയും, സ്റ്റേറ്റ് ബോർഡിനെ അറിയിക്കാതെ രാജി വെക്കാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം.

vachakam
vachakam
vachakam

ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചെങ്കിലും, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ ഒത്തുതീർപ്പെന്ന് ഡാളസ് ഐ.എസ്.ഡി വ്യക്തമാക്കി.

ഫെഡറൽ ഫണ്ടുകൾ കൈപ്പറ്റുന്ന സ്‌കൂളുകൾ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഉറപ്പാക്കുന്ന 'പ്രോജക്ട് സേഫ് സ്‌കൂൾസ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam