ആലപ്പുഴ: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടികളെ ഏറ്റെടുക്കാനെത്തിയ സിഡബ്ല്യുസി ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തി അമ്മ താര.
നാല് പെണ്‍കുട്ടികളെ ഇതിനോടകം സിഡബ്ല്യുസി ചൈല്‍ഡ് ഹോമിലേക്ക് മാറ്റി. നവജാതശിശു ദമ്പതികള്‍ക്ക് ഒപ്പം സുരക്ഷിതമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചത്. എന്നാല്‍, ഇതിന് മാതാവിന്റെ സമ്മതം വേണം. അമ്മ താരയുമായി സിഡബ്ല്യുസി അധികൃതര്‍ സംസാരിച്ചെങ്കിലും വിസമ്മതം അറിയിക്കുകയായിരുന്നു.
ഗാന്ധിഭവനില്‍ നിന്ന് അവധിക്ക് കൊണ്ടുപോയ കുട്ടികളെ ദമ്പതികള്‍ തിരികെ നല്‍കിയിരുന്നില്ല. കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ എത്തിയ ഉദ്യോഗസ്ഥരോടായിരുന്നു ഭീഷണി. ഇതിലും വലിയ ഗാന്ധിഭവനില്‍ നിന്ന് താന്‍ ഇറങ്ങി പോന്നിട്ടുണ്ടെന്നായിരുന്നു താരയുടെ വെല്ലുവിളി.
അതേസമയം, രണ്ട് വയസുകാരന്റെ മരണം ഇന്നലെയാണ് താരയെ അറിയിച്ചത്. സ്വന്തം കുഞ്ഞ് മരിച്ചതറിഞ്ഞിട്ടും അമ്മയ്ക്ക് ഭാവവ്യത്യാസങ്ങളുണ്ടായിരുന്നില്ല. താരയ്ക്ക് ഉടന്‍ കൗണ്‍സലിങ് നല്‍കാനാണ് തീരുമാനം. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഉടന്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
