കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിൽ പിണറായി വിജയന് വിമർശനം

OCTOBER 19, 2026, 8:09 AM

കണ്ണൂർ:  പ്രതിപക്ഷ നേതാവ് പിണറായി വിജയന് സി പി എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗത്തിലും  വിമർശനം. 

പാർട്ടി പ്രതിരോധത്തിലാകുന്ന പല വിഷയങ്ങളിലും പ്രതികരണം വൈകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന മുഖവുരയോടെയാണ് പിണറായി വിജയൻ ഇരിക്കുന്ന വേദിയിൽ മാസപ്പടി കേസ് വിഷയം പ്രതിനിധികൾ ഉയർത്തിയത്.

മാസപ്പടി കേസിൽ പിണറായി വിജയന്റെ പ്രതികരണം വൈകി. ഇത് അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കി. എതിരാളികൾക്ക് പുകമറ സൃഷ്ടിക്കാൻ ഇത് സഹായകരമായെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. സംഘടനാ വീഴ്ചകൾക്ക് കീഴ്ഘടകങ്ങളെ കുറ്റപ്പെടുത്തുന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടിനെയും പ്രതിനിധികൾ വിമർശിച്ചു. 

vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam