കോൺഗ്രസിൻ്റെ സാമ്പത്തിക അടിത്തറ ഇളകുന്നു; വൻകിട സംഭാവനകളിൽ വൻ ഇടിവ്

NOVEMBER 9, 2026, 2:37 AM

രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് വൻകിട സംഭാവനകളിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഏകദേശം 75 ശതമാനത്തോളം കുറവാണ് സംഭാവനകളിൽ ഉണ്ടായിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 130.69 കോടി രൂപ മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ കണക്കുകളാണിത്. 2024-25 സാമ്പത്തിക വർഷത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് കോൺഗ്രസിന് 517.39 കോടി രൂപ ലഭിച്ചിരുന്നു.

ഇത്തവണ ഏകദേശം 386.7 കോടി രൂപയുടെ പെട്ടന്നുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2015-16 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. അക്കാലത്ത് ഏകദേശം 86 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

കോവിഡ് കാലത്തും കുറഞ്ഞതുകയാണ് കിട്ടിയത്. പ്രമുഖ ഫണ്ടിംഗ് ഏജൻസിയായ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് നൽകുന്ന തുകയിൽ വലിയ കുറവുണ്ടായത് കോൺഗ്രസിന് തിരിച്ചടിയായി. 2024-25 സാമ്പത്തിക വർഷത്തിൽ 216.34 കോടി രൂപ നൽകിയ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ്, 2025-26 സാമ്പത്തിക വർഷത്തിൽ വെറും 25 കോടി രൂപ മാത്രമാണ് നൽകിയത്.

ഇത് ഏകദേശം 88 ശതമാനം കുറവാണ്. ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള ഏക ഇലക്ടറൽ ട്രസ്റ്റ് പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് മാത്രമാണ്. സ്റ്റാർ സിമന്റ് അഞ്ച് കോടി രൂപയും സജ്ജൻ ഭജങ്ക നാല് കോടി രൂപയും പ്രേംകുമാർ ഭജങ്ക രണ്ട് കോടി രൂപയും സംഭാവന നൽകി.

ഇലക്ടറൽ ബോണ്ടുകളിൽ നിന്നുള്ള വരുമാനം പരിഗണിക്കുമ്പോൾ, 2020-21 സാമ്പത്തിക വർഷത്തിന് ശേഷമുള്ള കോൺഗ്രസിൻ്റെ ഏറ്റവും കുറഞ്ഞ സംഭാവനയാണിത്. 20,000 രൂപയിൽ താഴെയുള്ള ചെറിയ സംഭാവനകൾ, പാർട്ടി അംഗത്വ ഫീസ്, കൂപ്പൺ വിൽപ്പന, ബാങ്ക് പലിശ എന്നിവ ഈ തുകയിൽ ഉൾപ്പെടുന്നില്ല.

vachakam
vachakam
vachakam

ഈ തുകകളെല്ലാം ഓഡിറ്റ് റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തും. 2024-25 സാമ്പത്തിക വർഷത്തിൽ കൂപ്പൺ വിൽപ്പനയിലൂടെ മാത്രം പാർട്ടിക്ക് 350.12 കോടി രൂപ ലഭിച്ചിരുന്നു. സമ്പൂർണ്ണ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവരുമ്പോൾ മാത്രമേ പാർട്ടിയുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാകൂ.

കഴിഞ്ഞ 12 സാമ്പത്തിക വർഷങ്ങളിൽ ഫണ്ട് ശേഖരണത്തിൽ ബിജെപി ബഹുദൂരം മുന്നിലാണ്. 2024-25 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 20,000 രൂപയ്ക്ക് മുകളിൽ ലഭിച്ച സംഭാവനകളുടെ ആകെ തുക 6,074.02 കോടി രൂപയായിരുന്നു. ഇത് കോൺഗ്രസ് ശേഖരിച്ചതിൻ്റെ 12 മടങ്ങ് അധികമാണ്.

2025-26 വർഷത്തിലെ ബിജെപിയുടെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

vachakam
vachakam
vachakam

English Summary: The main opposition party Congress has seen a sharp 75% decline in large donations, marking the biggest drop in a decade for donations above 20,000 rupees. The party received only 130.69 crore rupees in the 2025-26 financial year, a sudden decrease of approximately 386.7 crore rupees compared to the 517.39 crore rupees received during the 2024-25 Lok Sabha elections. A significant reduction of 88% from the Prudent Electoral Trust, which contributed only 25 crore rupees this year compared to 216.34 crore rupees previously, was a major setback. While the BJP collected 6,074.02 crore rupees in 2024-25, 12 times the amount collected by Congress, their figures for 2025-26 are yet to be published by the Election Commission.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Congress donations, BJP funding, Election Commission report, Prudent Electoral Trust, Political funding India

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam