ക​ള​ക്ട​ർ​ക്ക് ടി​വി​കെ എം​എ​ൽ​എ അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച സം​ഭ​വം; വിമർശനവുമായി ക​നി​മൊ​ഴി

NOVEMBER 10, 2026, 12:08 AM

ചെ​ന്നൈ: ടി​വി​കെ എം​എ​ൽ​എ ക​ള്ള​ക്കു​റി​ച്ചി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‌​യെ വി​മ​ർ​ശി​ച്ച് ഡി​എം​കെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​നി​മൊ​ഴി. അ​രു​ൾ വി​ഗ്നേ​ഷ് എം​എ​ൽ​എ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ജ​യ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​നി​മൊ​ഴി ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​ർ​ക്ക് നേ​രെ​യു​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ക്സ് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ക​നി​മൊ​ഴി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മദ്യലഹരിയിൽ രാത്രിയിൽ കളക്ടറുടെ വസതിയിലെത്തിയെന്നുമാണ് പരാതി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കളക്ടർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ കുടുംബം ടിവികെ നേതാവും മന്ത്രിയുമായ ബുസി ആനന്ദിനെ നേരിട്ട് പരാതി അറിയിച്ചതായാണ് വിവരം. പരാതിയുടെ പശ്ചാത്തലത്തിൽ എംഎൽഎയ്ക്ക് പാർട്ടി നേതൃത്വം താക്കീത് നൽകിയതായും ടിവികെയുടെ അച്ചടക്ക സമിതി വിഷയം പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.  

അതേസമയം ടി​വി​കെ ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രു​ക​യാ​ണെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളും ക​വ​ർ​ച്ച​ക​ളും തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണെ​ന്നും ക​നി​മൊ​ഴി വി​മ​ർ​ശി​ച്ചു. ഇ​പ്പോ​ൾ ഒ​രു ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പോ​ലും ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ​യി​ൽ നി​ന്ന് സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്ക് എ​ന്താ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും ക​നി​മൊ​ഴി ചോ​ദി​ച്ചു. 

vachakam
vachakam
vachakam

എന്നാല്ഡ, തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ജില്ലയിലെ ശക്തനായ ഡിഎംകെ എംഎൽഎയാണെന്നാണ് അരുൾ വിഗ്നേഷിന്റെ ആരോപണം. 

സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കടുത്ത അമർഷത്തിലാണെന്നാണ് സൂചന. പാർട്ടി എംഎൽഎമാരുടെ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച വിജയ്, എല്ലാ എംഎൽഎമാരെയും ചെന്നൈയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam