തിരുവനന്തപുരം: ഹൈക്കോടതിയും കൈവിട്ടതോടെ ഇനി സുപ്രീംകോടതിയെ സമീപിക്കാൻ പിണറായി വിജയൻ. സിഎംആര്എല് മാസപ്പടി കേസിൽ സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ വീണ്ടും അപ്പീല് നല്കാന് ഒരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
പിണറായി വിജയന് അടക്കമുള്ളവര് നല്കിയ ഹര്ജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം.
മാസപ്പടി കേസിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു. അപ്പീൽ പരിഗണിക്കാൻ അനുമതി നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.തങ്ങളുടെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും ഉത്തരവ് നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
സർക്കാരും ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. എന്നാൽ അപ്പീൽ അനുമതി നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എതിർത്തു. ഈ നിലപാട് പരിഗണിച്ചാണ് കോടതി ഹർജികൾ തള്ളിയത്.ഹർജികൾ തള്ളിയതോടെ മാസപ്പടി കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ നീക്കത്തിന് തിരിച്ചടിയായി. ഹർജിക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ച സർക്കാരിനും ഇത് തിരിച്ചടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
