സിഎംആർഎൽ കേസ്: പിണറായിക്കെതിരായ ഇ.ഡി അന്വേഷണം മുന്നോട്ട്; എഫ്.ഐ.ആർ സ്റ്റേ ചെയ്തിട്ടില്ലെന്ന് നിയമോപദേശം

OCTOBER 27, 2026, 11:21 PM

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. വിജിലൻസ് കേസിലെ എഫ്‌ഐആര്‍ അല്ല അന്വേഷണം മാത്രമാണ് ഹൈക്കോടതി സ്റ്റേ ചെയ്തതെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുത്. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇ.ഡി നിയമോപദേശം തേടിയത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇ.ഡി പുതിയ സമന്‍സ് നല്‍കും. സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിജിലന്‍സ് അന്വേഷണം നേരത്തെ സുപ്രീംകോടതി തടഞ്ഞിരുന്നു.

കേസില്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേരള പൊലീസിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ സുപ്രീം കോടതിയെ സമീപിച്ചത്..പുതിയ ഗവർണറെ കാണാൻ കൂട്ടാക്കാതെ പി.എസ്.സി ചെയർമാൻ; 'കേര്‍‍ട്ടസി കോള്‍' നൽകാത്തതിൽ ലോക്ഭവന് അതൃപ്തി.

vachakam
vachakam
vachakam

കേസിൽ പ്രതികളായ പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വിടുകയും ചെയ്തു.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാർ കാണിച്ച അമിത തിടുക്കത്തെ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യുകയും അപ്പീൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

English Summary: The Enforcement Directorate ED has received legal advice to continue the investigation against Opposition Leader Pinarayi Vijayan in the CMRL-Exalogic case. The legal opinion states that the High Court stayed only the investigation and not the FIR in the vigilance case. Following this, the ED will issue a new summons to Pinarayi Vijayan for questioning.

vachakam
vachakam
vachakam

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Pinarayi Vijayan, CMRL Exalogic case, ED investigation, Kerala Politics, Legal Advice

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam