ഷിക്കാഗോ: ഷിക്കാഗോയിലെ പിറവം സ്വദേശികളുടെ കൂട്ടായ്മ സംഘടിപ്പിച്ച വാർഷിക പിക്നിക് ആവേശോജ്ജ്വലമായി സമാപിച്ചു. സെപ്തംബർ 19ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദൈവാലയ കോമ്പൗണ്ടിലായിരുന്നു സംഗമം നടന്നത്.
പിറവത്തിന്റെ സമ്പന്നമായ പാരമ്പര്യവും ജന്മനാടിനോടുള്ള ആത്മബന്ധവും പങ്കുവെക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമായി ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി പിറവം സ്വദേശികളാണ് പരിപാടിയിൽ ഒത്തുചേർന്നത്.
മോൺ. ഫാ. തോമസ് മുളവനാൽ, റെവ. ഫാ. എബ്രഹാം കളരിക്കൽ എന്നിവരുടെ പ്രാർത്ഥനയോടെയാണ് പിക്നിക് ചടങ്ങുകൾക്ക് തുടക്കമിട്ടത്. നാടൻ രുചികളുടെ വിരുന്നൊരുക്കിക്കൊണ്ട് 'സൽക്കാര റെസ്റ്റോറന്റ്' തയ്യാറാക്കിയ ലൈവ് ബാർബിക്യൂ, കപ്പ ബിരിയാണി, ഒപ്പം ചായ, പരിപ്പുവട, പഴംപൊരി തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ പിക്നിക്കിന് മാറ്റുകൂട്ടി.
മുതിർന്നവർക്കും കുട്ടികൾക്കുമായി അനേകം കായിക മത്സരങ്ങളും വിനോദ പരിപാടികളും ഈ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
പിക്നിക്കിന്റെ സുഗമമായ നടത്തിപ്പിന് രക്ഷാധികാരി ബിനോയ് സ്റ്റീഫൻ കിഴക്കനടിയിൽ, പ്രോഗ്രാം കോർഡിനേറ്റർമാരായ ആനന്ദ് ആകാശാല, സാബു കട്ടപ്പുറം, ഡെയ്സി മൂത്താനിച്ചിറ, സഞ്ചു തെക്കനാട്ട്, സിന്ധു ഈന്തുംകാട്ടിൽ, റെക്സ് പടിക്കപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
നാടിന്റെ ഓർമ്മകൾ ഉണർത്തിയ ഈ ഒത്തുചേരൽ ഏറെ സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് പങ്കെടുത്തവർ അവസാനിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
