ഷിക്കാഗോ: ജൂലൈ ആദ്യ വാരം ഷിക്കാഗോയിൽ നടക്കുന്ന 40-ാമത് പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീയറിലേക്ക് രചനകൾ ക്ഷണിക്കുന്നു.
രണ്ടു പേജിൽ കവിയാത്ത രചനകൾ എഴുത്തുകാരന്റെ സ്വന്തമായിരിക്കണം. വെബ്സൈറ്റ് ഉൾപ്പെടെയുള്ള മറ്റ് മാധ്യമങ്ങളിൽ നിന്ന് പകർത്തിയെടുത്തവ സ്വീകാര്യമല്ല.
പിസിനാക്കിന്റെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലെ ചരിത്രവും സമകാലിക വെല്ലുവിളികളും ചർച്ചയ്ക്ക് വിധേയമാക്കും. നോർത്ത് അമേരിക്കയിലെ പ്രഗൽഭരായ മാധ്യമപ്രവർത്തകരും സാഹിത്യകാരന്മാരും ഉൾപ്പെടുന്ന പത്രാധിപ സമിതിയാണ് സുവനീയറിന്റെ മേൽനോട്ടം വഹിക്കുന്നത്.
റവ. തോമസ് മുല്ലക്കൽ ചീഫ് എഡിറ്ററും കുര്യൻ ഫിലിപ്പ് പബ്ലിഷറും ആയ പ്രസിദ്ധീകരണ സമിതിയെ പിസിനാക്കിന്റെ നാഷണൽ കമ്മിറ്റി നിയോഗിച്ചു.
ചരിത്രരചനക്ക് സഹായകമാകുന്ന ഫോട്ടോകളും വാർത്തകളും മറ്റിതര കൃതികളും മെയ് 20നകം SOUVENIRPCNAK2026@ GMAIL. COM എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് തോമസ് മുല്ലക്കൽ 214-223-1194, കുരിയൻ ഫിലിപ്പ് 847-912-5578
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
