ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ മ​റ​യാ​ക്കി എന്തുംചെയ്യാൻ നിൽക്കേണ്ട! കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കുമെന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

NOVEMBER 9, 2026, 11:35 PM

 കോ​ഴി​ക്കോ​ട്: മുൻപെങ്ങുമില്ലാത്ത വിധം സംസ്ഥാനത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടുകയാണ്. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ മ​റ​യാ​ക്കി ആൺപെൺ വ്യത്യാസമില്ലാതെ എന്തും ചെയ്യാൻ തയ്യാറായി ഇത്തരം കുട്ടി കുറ്റവാളികളുണ്ടാകുന്നത് ആശങ്കാജനകമാണ്. 

  ജു​വ​നൈ​ൽ ജ​സ്റ്റീ​സ് നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ൾ മ​റ​യാ​ക്കി മ​നഃ​പൂ​ർ​വം കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ആഭ്യന്തര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്തമാക്കി. 

 കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തും. കു​ട്ടി​ക​ളി​ലെ കു​റ്റ​കൃ​ത്യ​പ്ര​വ​ണ​ത ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. 

vachakam
vachakam
vachakam

 ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​താ​ണ് കേ​ര​ളം നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്ന്. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam