കോഴിക്കോട്: നവംബർ 16-ാം തീയതി തൂഫാന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി വേട്ടയായ തൂഫാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്നും കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ 35 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറഞ്ഞു. സംസ്ഥാനത്തെ സ്കൂൾ ബസുകളിൽ ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 57 ഡ്രൈവർമാർ മദ്യപിച്ചു എന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. തനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധനയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലഹരിക്ക് അടിമകളായവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടു വരികയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
