മുംബൈയിലെ ജൂതകേന്ദ്രം നിരീക്ഷിച്ച് ചിത്രങ്ങളെടുത്ത 20 കാരൻ പിടിയിൽ 

NOVEMBER 15, 2026, 11:00 PM

മുംബൈ:    മുംബൈയിലെ ജൂത കമ്യൂണിറ്റി സെന്ററായ ചബാദ് ഹൗസ് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയെന്നാരോപിച്ചു യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം (എടിഎസ്) അറസ്റ്റ് ചെയ്തു. അജ്മൽ കസബിന്റെ നേതൃത്വത്തിലുള്ള പാക്ക് ഭീകരസംഘം 2008ൽ ആക്രമിച്ച ജൂതകേന്ദ്രമാണു ചബാദ് ഹൗസ്. 

തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യുഎപിഎ പ്രകാരം റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു കേരള പൊലീസിന് ഇയാളെ കസ്റ്റഡിയിൽ കൈമാറിയതായും എടിഎസ് വൃത്തങ്ങൾ അറിയിച്ചു. 

 നവിമുംബൈയിലെ ഐരോളി സ്വദേശിയായ യഷ് സിങ്ങാണു (20) പിടിയിലായത്. രാജ്യാന്തര കുറ്റവാളി സംഘങ്ങളുടെയും ദേശവിരുദ്ധശക്തികളുടെയും നിർദേശപ്രകാരമാണ് ഇയാൾ ചബാദ് ഹൗസിനു സമീപമെത്തി നിരീക്ഷണം നടത്തുകയും ചിത്രങ്ങളും വിഡിയോകളും പകർത്തുകയും ചെയ്തെന്നു പൊലീസ് ആരോപിച്ചു. 

vachakam
vachakam
vachakam

 സമൂഹമാധ്യമമായ ടെലിഗ്രാം വഴി ദേശവിരുദ്ധരുമായി യുവാവ് ബന്ധം പുലർത്തുന്നുണ്ടെന്ന് എടിഎസ് പറയുന്നു. മാഫിയ സംഘങ്ങളുമായും ദേശവിരുദ്ധ ശക്തികളുമായും ബന്ധമുള്ളവർ, ചബാദ് ഹൗസ് പരിസരത്തു നിരീക്ഷണം നടത്താൻ സമൂഹമാധ്യമങ്ങൾ വഴിയാണു തന്നോട് ആവശ്യപ്പെട്ടതെന്നു സിങ് ചോദ്യംചെയ്യലിൽ പറഞ്ഞു. ചബാദ് ഹൗസ്, ജൂത വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, വിദേശ പൗരന്മാർ കൂടുതലായെത്തുന്ന സ്ഥലങ്ങൾ എന്നിവയുടെ ചിത്രങ്ങളെടുക്കുക, കൃത്യമായ ലൊക്കേഷനുകൾ കണ്ടെത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ ദൗത്യമെന്നും പകരം പണം ലഭിച്ചിരുന്നെന്നും പൊലീസ് അറിയിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam