സെൻട്രൽ ടെക്‌സസിലെ പ്രളയം: ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം

JULY 17, 2025, 11:57 PM

ന്യൂയോർക്: സെൻട്രൽ ടെക്‌സസിൽ, പ്രത്യേകിച്ച് കെർവില്ലെയിൽ, സമീപകാലത്തുണ്ടായ പ്രളയം അനേകം ആളുകളെ ഗുരുതരമായി ബാധിച്ചുവെന്നും അതിശക്തമായ മഴയും അതിവേഗം ഉയർന്ന ജലനിരപ്പും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെയ്ക്കുകയും വീടുകൾ നശിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും നിരവധി സമൂഹങ്ങളെ ഇത് ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വം നമ്മിൽ  നിക്ഷിപ്തമായിരിക്കുന്നുവെന്നു നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് ഉദ്‌ബോധിപ്പിച്ചു.

നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു എന്നത് അതീവ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ ഇപ്പോഴും പ്രതീക്ഷയോടെയും വേദനയോടെയും കാത്തിരിക്കുന്നവരോടൊപ്പം നമ്മുടെ ഹൃദയങ്ങളും ഉണ്ട്. എണ്ണമറ്റ ആളുകൾക്ക് മുന്നിൽ ഇപ്പോൾ വലിയൊരു അനിശ്ചിതത്വവും കഷ്ടപ്പാടുകളുമാണ്. ദുരിതത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തിൽ, യേശയ്യാവ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകൾ നമുക്ക് ഓർക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യാം: 'നീ വെള്ളത്തിലൂടെ കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും; നീ നദികളിലൂടെ കടക്കുമ്പോൾ അവ നിന്നെ മുക്കിക്കളയുകയില്ല' (യേശയ്യാവ് 43:2മ). ഈ ദുരന്തത്തിൽ കഷ്ടപ്പെടുന്ന എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ ദൈവസാന്നിധ്യത്തിൽ ആശ്വാസം കണ്ടെത്താനും അവന്റെ വാഗ്ദാനങ്ങളിൽ നിന്ന് ശക്തി സംഭരിക്കാനും നമുക്ക് കഴിയട്ടെയെന്നു ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

vachakam
vachakam
vachakam

ഈ വലിയ ആവശ്യത്തിന്റെ സമയത്ത് നമ്മുടെ സഹോദരങ്ങൾക്കും സമൂഹത്തിനും ഒരുപോലെ സഹായഹസ്തം നീട്ടാനുള്ള നമ്മുടെ ക്രൈസ്തവപരമായ ഉത്തരവാദിത്തം നമുക്ക് ഉയർത്തിപ്പിടിക്കാം. സ്‌നേഹത്തോടും ഐക്യദാർഢ്യത്തോടും കൂടി, ഈ വിനാശകരമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ആരാധനാവേളകളിൽ പ്രാർത്ഥിക്കാൻ എല്ലാ ഇടവകകളെയും സഭകളെയും പ്രോത്സാഹിപ്പിക്കുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഡയോസിസൻ ഓഫീസിലേക്ക് സംഭാവനകൾ അയക്കാവുന്നതാണ്. ലഭിക്കുന്ന എല്ലാ ഫണ്ടുകളും സൗത്ത് വെസ്റ്റ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റി (SWRAC) വഴി ദുരിതബാധിത പ്രദേശങ്ങളിൽ സഹായം എത്തിക്കുന്ന വിശ്വസ്തരായ പ്രാദേശിക ഏജൻസികൾക്ക് കൈമാറും.

എല്ലാ സംഭാവനകളും 2025 ജൂലൈ 25ന് മുമ്പായി ഡയോസിസൻ ഓഫീസിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തിരുമേനി അഭ്യർത്ഥിച്ചു ദൈവം, തന്റെ കാരുണ്യത്താൽ, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും തകർന്ന ഹൃദയങ്ങൾക്ക് സൗഖ്യവും സമൂഹങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ശക്തിയും നൽകട്ടെ. അവന്റെ സമാധാനവും സാന്നിധ്യവും പുനഃസ്ഥാപനവും നവീകരണവും നൽകട്ടെയെന്ന് തിരുമേനി ആശംസിക്കുകയും ചെയ്തു.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam