കോട്ടയം: ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും. ഇതുസംബന്ധിച്ച് ഞായറാഴ്ച ഉത്തരവിറങ്ങും.
കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരേയാണ് നടപടി വരുന്നത്. പണം നൽകിയതിന്റെ വിവരങ്ങളടങ്ങിയ ഡയറിയും ഡിജിറ്റൽ തെളിവുകളും ബാറുടമകളിൽനിന്ന് കണ്ടെത്തി.
തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തിയും എക്സൈസ് കമ്മീഷണർ വിവരങ്ങൾ തേടി. തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നേരിട്ടും ഏജന്റുമാർ മുഖേനയും ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയതായി എക്സൈസ് കമ്മീഷണർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ബാറുകളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
