കൊച്ചി: ജർമനിയിലെ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നാട്ടിലെത്തിക്കും. അഞ്ജലി, സിവിൻ, നോവ സാബു എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നാട്ടിലെത്തിക്കുന്നത്. അഞ്ജലിയുടെയും സിവിന്റെയും മൃതദേഹങ്ങൾ പുലർച്ചെ ഒന്നരയോടെയും നോവ സാബുവിന്റെ മൃതദേഹം രാത്രി എട്ടരയോടെയും കൊച്ചിയിൽ എത്തിക്കാനാണ് തീരുമാനം.
ജർമൻ അംബാസഡറുടെയും ജനപ്രതിനിധികളുടെയും ഇടപെടലിലൂടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനായി കഴിഞ്ഞത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കാൻ കഴിഞ്ഞതും മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ സഹായകമായി.
മലയാളികളുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണം ജർമനിയിൽ പുരോഗമിക്കുകയാണ്. നോവ സാബുവിന്റെ സംസ്ക്കാരം 24 ന് മൂന്നു മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പിൽ നടക്കും. കഴിഞ്ഞ ബുധനാഴ്ചയാണ് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. അപ്പാര്‍ട്‌മെന്റിന്റെ തടിയില്‍ നിര്‍മിച്ച പടികള്‍ തീപിടിത്തത്തില്‍ തകര്‍ന്നതോടെ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന 41കാരനായ അയല്‍വാസിയെ പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ അഞ്ജലി ബെര്‍ലിനില്‍ ആയിരുന്നു മുന്‍പ് താമസിച്ചിരുന്നത്. ഈ അപാര്‍ട്‌മെന്റിലേക്ക് മാറിയിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
