മുംബൈ: എൻസിപി ലയന ചർച്ചകൾ സജീവമായിരിക്കെ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എൻസിപി ലയനചർച്ചകൾ നടന്നില്ലെന്നും രണ്ട് എൻസിപി പാർട്ടികളും ലയനത്തിനായി സമീപിച്ചിട്ടില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ബിജെപിയില്ലാതെ ലയനം നടക്കില്ല. സുനേത്ര പവാറിനെ അജിത് പവാറിനോട് താരതമ്യം ചെയ്യാനാകില്ല. സുനേത്ര സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
സുനേത്ര പവാർ വിഭാഗത്തിലെ പ്രഫുൽ പട്ടേൽ, പാർത്ഥ് പവാർ തുടങ്ങിയ പ്രമുഖ നേതാക്കൾ കഴിഞ്ഞ ആഴ്ച എൻസിപി (എസ്‍പി) അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും ശക്തമായത്.
എൻസിപിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ലയനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ശരദ് പവറും സുനേത്ര പവാറുമാണ് വ്യക്തത വരുത്തേണ്ടത്. ലയനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളും ബിജെപിയുമായി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സുനേത്ര പവാറിന്‍റെയും അന്തരിച്ച അജിത് പവാറിന്‍റെയും നേതൃപാടവത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
