കോട്ടയം: കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്ന് നടൻ ദേവൻ രാജി പ്രഖ്യാപിച്ചത്.
ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച നടൻ ദേവനെ പാർട്ടിയിൽ പിടിച്ചുനിർത്താൻ നേതൃത്വം സജീവ ഇടപെടൽ നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി നടൻ ദേവനുമായി തിങ്കളാഴ്ച രാത്രി ഫോണിൽ സംസാരിച്ചിരുന്നു.
പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാമെന്നും കേന്ദ്ര നേതാക്കൾ പറഞ്ഞിട്ടാണ് താൻ വിളിക്കുന്നതെന്നും സുരേഷ് ഗോപി ദേവനോട് പറഞ്ഞു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നായിരുന്നു ദേവന്റെ മറുപടി.
നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ആണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്ന് ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം ആണെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും ദേവൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
