തിരുവനന്തപുരം: സർവീസിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളും കണ്ടെത്തലുകളുമായി എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിൻറെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
ജോയിൻറ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ശിപാർശ ചെയ്താണ് ഇയാൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. കായംകുളത്തെ റോമാ സെൻറർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ ചുവട്പിടിച്ച് എക്സൈസ് മന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഎം.
എക്സൈസ് മന്ത്രി എം.ലിജുവിന് ബാറുടമകളുമായി ബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു.
എക്സൈസ് കമ്മീഷണറെ പടിയിറക്കുകയാണ് ചെയ്തത്. അദ്ദേഹം പ്രതിഷേധിച്ചാണ് പോയതെന്നും ഉയർന്നുവന്ന ആരോപണങ്ങളിൽ മന്ത്രി മറുപടി പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. പടിയിറക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു ഭാവവും രീതിയും എന്താണെന്നുള്ളത് ഇപ്പോൾ വാർത്താമാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം തന്റെ വാഹനം തന്നെ ഉപേക്ഷിച്ച് ഇറങ്ങി പുറത്തേക്ക് വന്ന് ഒരു ഓട്ടോറിക്ഷയിൽ കയറി സ്ഥലം വിട്ടു എന്നാണ് പറയുന്നത്. അത് പ്രതിഷേധത്തിന്റെ ഭാഗം തന്നെയാണ് എന്ന് അദ്ദേഹം ഇന്ന് വെളിപ്പെടുത്തിയിട്ടുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
