ബംഗ്ലദേശിൽ വ്യാപക സംഘർഷം: യൂനുസിന്റെ വീടിന് തീയിട്ടു, നാല് മരണം

NOVEMBER 19, 2026, 3:02 AM

നിരോധിക്കപ്പെട്ട അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ലോക്ക്ഡൗണിനു മുന്നോടിയായി ബംഗ്ലദേശിൽ വ്യാപകമായ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ കുടുംബവീടിന് അജ്ഞാതർ തീയിട്ടു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്രാമീൺ ബാങ്കിന്റെ സിൽഹെറ്റ്, രാജ്ഷാഹി, ബാരിഷാൽ, ഫരീദ്പുർ എന്നിവിടങ്ങളിലെ ശാഖകൾ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം. ചിറ്റഗോങ്ങിലെ പാഞ്ച്ലൈഷ് മേഖലയിലായിരുന്നു യൂനുസിന്റെ തറവാട് വീട്.

തലസ്ഥാനമായ ധാക്കയിൽ പുലർച്ചെ നിരവധി ബോംബ് സ്ഫോടനങ്ങളും തീവെപ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും ഐഇഡി സ്ഫോടനങ്ങളും വാഹനങ്ങൾ തകർക്കലും ധാക്കയിൽ അരങ്ങേറി. ഈ സ്ഫോടനങ്ങളിൽ നാല് പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

vachakam
vachakam
vachakam

പ്രതിഷേധങ്ങൾക്ക് മുന്നോടിയായി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ധാക്കയിൽ മാത്രം 565 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബുധനാഴ്ച അർധരാത്രിയോടെ മുൻ വിദ്യാഭ്യാസ മന്ത്രി നൂറുൽ ഇസ്‌ലാം നാഹിദിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഓഡിയോ, വിഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തെ 64 ജില്ലകളിൽ 28 ഇടങ്ങളിലും ബോംബേറും വാഹനങ്ങൾക്ക് തീയിടലും നടന്നിട്ടുണ്ട്.

അവാമി ലീഗിനെ ഒരു 'ഭീകരസംഘടന' എന്നും 'പരാജയപ്പെട്ട് പുറത്താക്കപ്പെട്ട ഫാസിസ്റ്റ് ശക്തി' എന്നും പ്രധാനമന്ത്രി അവാമി ലീഗിനെ ഭീകരസംഘടന എന്നും പരാജയപ്പെട്ട് പുറത്താക്കപ്പെട്ട ഫാസിസ്റ്റ് ശക്തി എന്നുമാണ് വിശേഷിപ്പിച്ചത്. അവാമി ലീഗിന്റെ തിരിച്ചുവരവ് തടയാൻ എല്ലാ ജനാധിപത്യ ശക്തികളും ഒരുമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണകൂടത്തെ മാത്രം ആശ്രയിക്കാതെ, സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങാനും പ്രവർത്തകരെ തെരുവിലിറക്കാനും ബിഎൻപി എംപിമാർക്ക് അദ്ദേഹം നിർദേശം നൽകി.

vachakam
vachakam
vachakam

വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് പ്രത്യേക ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് അവാമി ലീഗ് വ്യാഴാഴ്ച പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. 2024 ഓഗസ്റ്റിൽ അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്ത 79കാരിയായ ഹസീനയെ വിട്ടുകിട്ടാൻ ധാക്ക ആവശ്യപ്പെടുന്നുണ്ട്. നിയമനടപടികൾ നേരിടാൻ ഡിസംബറിൽ എന്ത് വിലകൊടുത്തും രാജ്യത്തേക്ക് മടങ്ങിവരുമെന്ന് ജൂലൈയിൽ ഹസീന പ്രഖ്യാപിച്ചത് ബംഗ്ലദേശിലെ രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

English Summary: Widespread conflict erupted in Bangladesh ahead of a nationwide lockdown called by the banned Awami League, resulting in four deaths. The family home of former interim government chief advisor Muhammad Yunus in Chittagong was set on fire by unknown individuals, following attacks on his Grameen Bank branches. Dhaka experienced numerous bomb explosions and arsons, injuring four people, with police arresting 565 individuals and taking former education minister Nurul Islam Nahid into custody. Home Minister Salahuddin Ahmed warned of strict legal action against those behind the violence, which has spread across 28 districts. The Prime Minister called the Awami League a terrorist organization and urged democratic forces to unite, while the Awami League planned a protest marking the first anniversary of Sheikh Hasina's death sentence.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Bangladesh conflict, Muhammad Yunus, Awami League, Dhaka violence, bomb explosions, political tension

vachakam
vachakam
vachakam

ചിത്രം: DelwarHossain, CC BY-SA 4.0, via Wikimedia Commons

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam