കൊല്ലം തൃക്കടവൂരിൽ ഗണഗീതം പാടിയതിനെതിരെ പരാതി നൽകിയ ഡിവൈഎഫ്ഐ നേതാവിൻ്റെ വീടുകയറി ആക്രമിച്ചു

FEBRUARY 24, 2026, 9:09 PM

കൊല്ലം: കൊല്ലം തൃക്കടവൂരിൽ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടുകയറി ആക്രമിച്ചതായി പരാതി.ഡിവൈഎഫ്‌ഐ തൃക്കടവൂർ ഈസ്റ്റ് മേഖലാ കമ്മറ്റി പ്രസിഡന്റ് അനന്തുവിന്റെ വീടാണ് ആക്രമിച്ചത്.

ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു സംഭവം നടന്നത്. വീടിന് മുന്നിലുണ്ടായിരുന്ന വാഹനവും പുറത്തുകിടന്ന കസേരയും ഉൾപ്പെടെ ആക്രമികൾ നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

തൃക്കടവൂർ മഹാദേവക്ഷേത്രത്തിൽ ഗണഗീതം പാടിയതിനെതിരെ ഡിവൈഎഫ്‌ഐ നേതാവായ അനന്തു കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.ഹൈക്കോടതി ഉത്തരവ് മറികടന്നാണ് ഗണഗീതം പാടിയതെന്നായിരുന്നു പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam