'നയാപ്പൈസയില്ല കൈയിലൊരു നയാപ്പൈസയില്ല'! ഒളിവിലിരുന്ന് ഫണ്ട് പിരിവുമായി അര്‍ജുന്‍ ആയങ്കി: വ്യാപക തിരച്ചില്‍ തുടര്‍ന്ന് പോലീസ്

AUGUST 7, 2026, 8:18 PM

കണ്ണൂര്‍: പോലീസ് ശക്തമാകുമ്പോഴും ഒളിത്താവളത്തിലിരുന്ന് സോഷ്യല്‍ മീഡിയ വഴി കേസ് നടത്തിപ്പിനായി ഫണ്ട് പിരിവ് നടത്തി അര്‍ജുന്‍ ആയങ്കി. തനിക്കെതിരെ ഉയരുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇയാള്‍ ക്യൂആര്‍ കോഡ് പങ്കുവെച്ച് സംഭാവന അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തുകാരനും കോടീശ്വരനുമാണെന്ന വാദങ്ങള്‍ ശത്രുക്കളുടെ പ്രചാരണം മാത്രമാണെന്നും, കേസ് നടത്താന്‍ കയ്യില്‍ പണമില്ലെന്നുമാണ് ഇയാള്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെടുന്നത്. 'നയാപ്പൈസയില്ല കൈയിലൊരു നയാപ്പൈസയില്ല' എന്ന ഗാനം പാടിയുള്ള വീഡിയോ സഹിതമാണ് ഫണ്ട് പിരിവ് പോസ്റ്റ്.

തൃശ്ശൂര്‍ റൗണ്ടിലെ മരച്ചുവട്ടിലാണ് താനുള്ളതെന്ന് മാധ്യമ വാര്‍ത്തകള്‍ക്ക് താഴെ കമന്റ് ചെയ്ത അര്‍ജുന്‍ ആയങ്കിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മലപ്പുറം, പാലക്കാട് വഴി ഇയാള്‍ തൃശ്ശൂരിലെത്തിയെന്നാണ് വിവരം. പന്നിയങ്കര ടോള്‍ പ്ലാസ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ വ്യാപക പരിശോധന നടത്തി. തിരച്ചിലിനിടെ അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖിലിനെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ നിലവില്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഒളിവിലുള്ള പ്രതികളെ പിടികൂടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസിന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജുന്‍ ആയങ്കിയെ സാഹസികമായി വാഹനം ഓടിച്ചു രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും, സുരക്ഷിതമായ രീതിയില്‍ കുറുകെ വാഹനം നിര്‍ത്തി പിടികൂടാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇയാള്‍ തൃശ്ശൂര്‍ വിട്ട് പാലക്കാട് ഭാഗത്തേക്ക് കടന്നിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് അയല്‍ ജില്ലകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam