തിരുവനന്തപുരം: എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് സർക്കാർ. എക്സൈസ് മന്ത്രി എം ലിജു ഇന്ന് നികുതി സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയേക്കും. മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം വേണം എന്നാണ് ആവശ്യപ്പെടുന്നത്.
ഉദ്യോഗസ്ഥർ ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് എക്സൈസ് കമ്മീഷണർ തന്നെ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.
ഏത് അന്വേഷണത്തിനും തയ്യാറെന്നാണ് മന്ത്രിയും അറിയിച്ചിരിക്കുന്നത്. അതേസമയം പുതിയ മദ്യനയം പ്രഖ്യാപിക്കും വരെ ബാറുകൾക്ക് പുതിയ ലൈസൻസ് നൽകരുതെന്ന് എക്സൈസ് വകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കർ നിർദേശം നൽകി. ഇന്നലെയാണ് ജോയിൻ്റ് എക്സൈസ് കമ്മീഷണർമാർക്കും ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാർക്കും ഉത്തരവ് കൈമാറിയത്.എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റയതിന് പിന്നാലെയാണ് വകുപ്പ് ഉത്തരവിറക്കിയത്.
മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്നും നിലവിലെ അപേക്ഷകളിൽ തുടർനടപടി പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
